ഖത്തറില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന പരയോടത്ത് അബൂബക്കര്‍ നാട്ടില്‍ നിര്യാതനായി

parayodath aboobacker

ദോഹ: ഖത്തര്‍ കേരള ഇസ്ലാമിക് സെന്ററിന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന വളാഞ്ചേരി കുളമംഗലം സ്വദേശി പരയോടത്ത് അബൂബക്കര്‍(60)നാട്ടില്‍ നിര്യാതനായി. ഖത്തറിലെ വിവിധ സാമൂഹിക സേവന മേഖലകളിലും സജീവമായിരുന്നു. ഏറെക്കാലം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അബൂബക്കര്‍ പത്ത് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതത്തോട് വിട പറഞ്ഞത്. നാട്ടില്‍ കുളമംഗലം മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലും സാമൂഹിക രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമദ് അസ്ലം. മരുമക്കള്‍: നൂര്‍ജഹാന്‍, ഫാത്തിമാ ഷെറിന്‍ , ജാസ്മി. ശനിയാഴ്ച രാവിലെ 11 മണിക്ക് കുളമംഗലം പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.