News Flash
X
അബുദാബിയിൽ അനധികൃത ടാക്‌സി സർവീസ് നടത്തുന്നവർക്കെതിരേ കർശന നടപടി

അബുദാബിയിൽ അനധികൃത ടാക്‌സി സർവീസ് നടത്തുന്നവർക്കെതിരേ കർശന നടപടി

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
2019 സെപ്തംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 3,376 സ്വകാര്യ വാഹനങ്ങളാണ് കള്ള ടാക്‌സി സേവനം നടത്തിയതിന് പിടിക്കപ്പെട്ടത്.

അബുദാബി: അനധികൃത ടാക്‌സി സർവീസ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പോലീസ്. 2019 സെപ്തംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 3,376 സ്വകാര്യ വാഹനങ്ങളാണ് കള്ള ടാക്‌സി സേവനം നടത്തിയതിന് പിടിക്കപ്പെട്ടത്. അനധികൃത ടാക്‌സി യാത്ര സുരക്ഷിതമല്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർ രക്ഷപ്പെടും. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല. ഇതുമൂലം ഇൻഷൂറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നും പോലീസ് ഓർമിപ്പിച്ചു. നിസ്സാര ലാഭം നോക്കുന്നവർ സുരക്ഷ മറന്നുപോകരുതെന്നും ഓർമിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണത്തിനായി മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പോസ്റ്ററുകളും ഇറക്കിയിട്ടുണ്ട്.

സമാന്തര ടാക്‌സി സേവനം യുഎഇയിൽ നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3,000 ദിർഹം പിഴയും 24 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ വർധിപ്പിക്കും.

SHARE :
folder_openTags
content_copyCategory