ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം; 50 കഴിഞ്ഞവര്‍ക്കും അധ്യാപകര്‍ക്കും കുത്തിവയ്പ്പ്

qatar covid vaccine phc

ദോഹ: ഖത്തറില്‍ അധ്യാപകര്‍ക്കും 50 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും. ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ്. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ കാമ്പയിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നുമുതലാണ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 27 കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കുന്നുണ്ട്. വാക്സിന്‍ എടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.