കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 791 പേര്‍ക്ക് രോഗബാധ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 402 ആയി. ഇന്ന് പുതുതായി 791 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 57,668 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ പൂര്‍ണമായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 47,545 ആയി.

9,721 പേരാണ് നിലവില്‍ രോഗികളായി ഉള്ളത്. ഇതില്‍ 142 പേര്‍ ഐസിയുവിലാണ്.