കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

Kuwait’s Al Khaldiya Cooperative Society

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 393 ആയി. ഇന്ന് പുതുതായി 614 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 55,508 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,759 പേരാണ്. 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 746 പേര്‍ പൂര്‍ണമായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 45,356 ആയി.