ദോഹ: ദോഹയില്‍ ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ തൃശൂര്‍ സ്വദേശി വീണ് മരിച്ചു. വാടാനപ്പള്ളി സെന്ററിനടുത്ത് താമസിക്കുന്ന ജോബി പള്ളികുന്നത്ത് ഫ്രാന്‍സിസ് (47) ആണ് മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് സൂചന. നെറ്റിയില്‍ ഗുരുതരമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്.