ഖത്തറില്‍ ഇടിയും മഴയും ആലിപ്പഴ വര്‍ഷവും

ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയോട് കുടിയ മഴ. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് പലയിടങ്ങളിലും മഴ പെയ്തത്. തുമാമ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. 10 മുതല്‍ 20 നോട്ട് വരെയാണ് കാറ്റിന്റെ വേഗത.

അടുത്ത ഏതാനും ദിവസം രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.