സൗദിയില്‍ 49 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

saudi covid death

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 49 പേര്‍ മരിച്ചു. 3402 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1994 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1698 ആയും രോഗബാധിതരുടെ എണ്ണം 194225 ആയും ഉയര്‍ന്നു. 132760 പേര്‍ക്കാണ് ആകെ രോഗമുക്തിയുണ്ടായത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള 59767 പേരില്‍ 2272 പേരുടെ നില ഗുരുതരമായി തുടരുകയാണ്. റിയാദ് (401), ദമാം (283), ഹുഫൂഫ് (229), മക്ക (198), ഖത്തീഫ് (173), തായിഫ് (172), ജിദ്ദ (172) തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ.