News Flash
X
പാവങ്ങള്‍ക്കു ഭക്ഷണം കൊടുക്കാന്‍ സുഹൃത്തിനെ പണമേല്‍പ്പിച്ചു; ഭാര്യക്കും കുഞ്ഞിനുമൊപ്പം അവസാന സെല്‍ഫി; നൊമ്പരമായി ഷറഫുദ്ദീന്റെ വിടപറച്ചില്‍

പാവങ്ങള്‍ക്കു ഭക്ഷണം കൊടുക്കാന്‍ സുഹൃത്തിനെ പണമേല്‍പ്പിച്ചു; ഭാര്യക്കും കുഞ്ഞിനുമൊപ്പം അവസാന സെല്‍ഫി; നൊമ്പരമായി ഷറഫുദ്ദീന്റെ വിടപറച്ചില്‍

personmtp rafeek access_timeSaturday August 8, 2020
HIGHLIGHTS
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍ പിലാശ്ശേരിയെന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച അവസാന ചിത്രം ഭാര്യക്കും പിഞ്ചുമകള്‍ക്കുമൊപ്പമുള്ള സെല്‍ഫി.

ദോഹ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍ പിലാശ്ശേരിയെന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച അവസാന ചിത്രം ഭാര്യക്കും പിഞ്ചുമകള്‍ക്കുമൊപ്പമുള്ള സെല്‍ഫി. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ച് ഭാര്യക്കും മകള്‍ക്കുമൊപ്പം വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് ഷറഫു പങ്കുവച്ചിരിക്കുന്നത്. തിരികെ വീട്ടിലേക്ക് എന്ന അടിക്കുറിപ്പോടെയായിരുന്നു യുവാവ് ചിത്രം ഫേസ്ബുക്കിലിട്ടത്.

വിമാനം റണ്‍വേയില്‍ തൊട്ടനിമിഷം വീടണയാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ നിന്നാണ് മകളെയും പ്രിയതമയെയും വിട്ട് യുവാവ് മരണം പുല്‍കിയത്.

നാട്ടിലേക്ക് പുറപ്പെടും മുമ്പ് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഷറഫുദ്ദീന്‍ തന്നെ പണമേല്‍പ്പിച്ച കാര്യം സുഹൃത്ത് ഷാഫി പറക്കുളം ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ അപകടം മുന്‍കൂട്ടി കണ്ടപോലെ.

പോകുന്ന സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞ് ഒരു സംഖ്യ എന്നെ ഏല്‍പ്പിച്ചാണ് പോയത്. കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്താണ് ഷറഫു യാത്രയായത്.

എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്.. 😪😪
നാട്ടിലേക്ക്…

Posted by Shafi Parakkulam on Friday, August 7, 2020

 

SHARE :
folder_openTags
content_copyCategory