ഇറാനില്‍ ഭൂകമ്പം; യുഎഇയും കുലുങ്ങി

uae earthquake new

ദുബൈ: ഇറാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദക്ഷിണ ഇറാനിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.7 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയതായി ദേശീയ കാലവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. യുഎഇയിലെ വടക്കന്‍ എമിറേറ്റുകളിലാണ് പ്രധാനമായും കുലുക്കം അനുഭവപ്പെട്ടത്.
ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. വടക്കന്‍ എമിറ്റേറ്റുകളില്‍ നിന്ന് ചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ട് ചെയ്ത് മൂന്നു കോളുകള്‍ ലഭിച്ചതായും ദേശീയ കാലവാസ്ഥാ കേന്ദ്രം ഭൂകമ്പ വിഭാഗം ഡയറക്ടര്‍ ഖമീസ് അല്‍ശംസി പറഞ്ഞു.
ALSO WATCH