
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം; 1461 പേര്‍ക്ക് രോഗമുക്തി
ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 106 ആയി. 24 മണിക്കൂറിനിടെ 1060 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,461 പേര് രോഗമുക്തി നേടി. 17,188 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/rqSTYOzCBf— وزارة الصحة العامة (@MOPHQatar) June 25, 2020
57, 60 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. രാജ്യത്ത് ഇതുവരെ 91838 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 74,544 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 11 പേരെ ഐസിയുവിലേക്കു മാറ്റി. 212 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്നത്.
Two more die of COVID-19 as 1,060 test positive in Qatar