കോവിഡ്: ഖത്തറില്‍ ഇന്ന് 1481 പേര്‍ക്ക് രോഗം ഭേദമായി; രണ്ടു മരണം കൂടി

new corona cases in qatar

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു.  58ഉം 60ഉം വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടെ ചികില്‍സയില്‍ ആയിരുന്നു. ഇതോടെ മൊത്തം മരണ സംഖ്യ 28 ആയി. പുതുതായി 1742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 47,207 ആയി. 35335 പേരാണ് ചികില്‍സയില്‍ ഉള്ളത്.

അതിനിടെ 1481 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 11,844 ആയി. 257 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 19 പേരെ ഐസിയുവിലേക്ക് മാറ്റി. ആകെ 205 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

Two more die of COVID-19 in Qatar as record 1,481 recover in a single day