News Flash
X
വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

personmtp rafeek access_timeTuesday September 15, 2020
HIGHLIGHTS
ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങ് വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് നടന്നത്.

ദോഹ: ഫലസ്തീന്‍കാര്‍ക്ക് സ്വതന്ത്ര രാജ്യം അനുവദിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന അറബ് രാഷ്ട്രങ്ങളുടെ പൊതു നിലപാടില്‍ നിന്ന് പിന്മാറി യുഎഇയും ബഹ്‌റൈനും ഇന്ന് ജൂതരാഷ്ട്രവുമായി കരാറിലൊപ്പിട്ടു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങ് വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് നടന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അല്‍ സയാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. ഇതിന് മുമ്പ് 1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനുമാണ് ജൂതരാഷ്ട്രവുമായി കൂട്ടുകൂടിയത്.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം മാനസികമായ മതില്‍ തകര്‍ത്തതായും മേഖലയ്ക്ക് മുന്നോട്ട് പോവാനുള്ള വഴി തുറന്നതായും യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഇന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.

പ്രതിഷേധം ശക്തം; ഇത് കൊടും ചതി

uae bahrain israel relation
യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിക്കെതിരേ അറബ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ശക്തം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനെതിരേയുള്ള ഫലസ്തീന്‍ ചാര്‍ട്ടറില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ ഒപ്പുവച്ചു. സയണിസ്റ്റ് രാഷ്ട്രം ഒരു അധിനിവേശ, വംശീയ രാഷ്ട്രമാണെന്നും അല്‍ അഖ്‌സയും ഫലസ്തീന്‍ ഭൂമിയും പിടിച്ചെടുത്ത ഇസ്രായേലുമായുള്ള ബന്ധം ചതിയാണെന്നും ഫലസ്തീന്‍ ചാര്‍ട്ടറില്‍ പറയുന്നു. 20ഓളം ഫലസ്തീന്‍ അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ചാര്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ബുദ്ധി ജീവികളും മാധ്യമ പ്രവര്‍ത്തകരും ചാര്‍ട്ടറില്‍ ഒപ്പുവച്ചിട്ടുണ്ട്.

UAE, Bahrain sign deals with Israel in Washington DC

SHARE :
folder_openTags
content_copyCategory