News Flash
X
യുഎഇ ബറക പ്ലാന്റ് തുറന്നു; അറബ് ലോകത്തെ ആദ്യ ആണവോര്‍ജ കേന്ദ്രം

യുഎഇ ബറക പ്ലാന്റ് തുറന്നു; അറബ് ലോകത്തെ ആദ്യ ആണവോര്‍ജ കേന്ദ്രം

personmtp rafeek access_timeSaturday August 1, 2020
HIGHLIGHTS
അബൂദബിയിലെ അല്‍ ദഫ്‌റയില്‍ സ്ഥാപിച്ച ബറക ആണവോര്‍ജ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു.

അബൂദബി: സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ. അബൂദബിയിലെ അല്‍ ദഫ്‌റയില്‍ സ്ഥാപിച്ച ബറക ആണവോര്‍ജ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. അഞ്ച് മാസത്തെ കമ്മീഷനിങ് ഘട്ടം പൂര്‍ത്തിയാക്കിയാണ് പ്ലാന്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എമിറേറ്റ്‌സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പറേഷന്റെ ഉപ കമ്പനിയായ നവാ എനര്‍ജി കമ്പനിയാണ് ഇതിന്റെ നടത്തിപ്പ്.

യുഎഇ പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബറക ആണവ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വിവരം ട്വിറ്ററില്‍ പ്രഖ്യാപിച്ചത്.

നാല് ആണവ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാല്‍ ഭാഗം സുരക്ഷിതമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു.

UAE Barakah plant opens successfully

 

SHARE :
folder_openTags
content_copyCategory
UAE