News Flash
X
യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കോവിഡ്; ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കോവിഡ്; ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeMonday November 30, 2020
HIGHLIGHTS
യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 714 പേര്‍ രോഗമുക്തരായി.

അബൂദബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 714 പേര്‍ രോഗമുക്തരായി. അതേസമയം, ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,68,860 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 1,54,899 പേരും ഇതിനോടകം രോഗമുക്തരായി. 572 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 13,389 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 87,514 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതുവരെ 1.67 കോടി കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍.


 

SHARE :
folder_openTags
content_copyCategory
UAE