അബൂദബി: എക്സ്പയറി ഡേറ്റിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയതായും കോവിഡിന് മുമ്പുള്ള അതേ നില പുനസ്ഥാപിച്ചതായും യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് ആര്‍ക്കും പുതുക്കുന്നതിന് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി അബൂദബിയില്‍ തൊട്ടടുത്തുള്ള ബിഎല്‍എസ് സെന്ററുകള്‍ സന്ദര്‍ശിക്കണമെന്ന് എംബസി അറിയിച്ചു. 60 വയസിന് മുകളിലുള്ളവര്‍, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള ഇളവ് തുടരും. കമ്പനികള്‍ക്ക് പിആര്‍ഒ വഴി പാസ്പോര്‍ട്ട് അപേക്ഷ നല്‍കാമെന്ന നിയമവും തുടരുമെന്ന് എംബസി അറിയിച്ചു.
അബൂദബിയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയൊരു കേന്ദ്രം കൂടി തുറക്കുമെന്നും എംബസി അറിയിച്ചു. അബൂദബിയിലെ മൂന്നാമത്തെ ബിഎല്‍എസ് സെന്ററായിരിക്കും ഇത്. അബൂദബി ലേബര്‍ കോര്‍ട്ടിന് പിറകില്‍ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആരിയിക്കും പുതിയ ബിഎല്‍എസ് സെന്റര്‍.