യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടറായി വനിത; ഫയ്‌സ ഫലക് നാസ് ചുമതലയേറ്റു

uae vetrinary doctor faiza

അബൂദബി: യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടര്‍ എന്ന ബഹുമതി ഒരു വനിതയ്ക്ക്. ഫയ്‌സ ഫലക് നാസ് ആണ് അബൂാബി പോലിസ് പട്രോള്‍ വകുപ്പിലെ ഇക്വസ്‌ട്രെയ്ന്‍ വിഭാഗത്തില്‍ ചുമതലയേറ്റത്. കുതിരകളുടെ പരിചരണ മേഖലയിലെത്തുന്ന ആദ്യ സ്വദേശിയും വനിതയുമാണ് ഡോ. ഫയ്‌സ.

യുഎഇ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷം ഹംഗറി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായിരുന്നു ഉപരിപഠനം. പ്രാദേശിക, അറബ് പൈതൃകത്തിന്റെ അടയാളമാണ് കുതിരയെന്നും അവയെ പരിപാലിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്നും ഫയ്‌സ പറഞ്ഞു. ഈ രംഗത്തേക്കു കൂടുതല്‍ സ്വദേശി വനിതകള്‍ കടന്നുവരണമെങ്കില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ അനിവാര്യമാണ്. മികച്ച തൊഴില്‍ വിഭാഗമാണിതെന്ന ബോധവല്‍ക്കരണം ഉണ്ടാകണമെന്നും പറഞ്ഞു.
ALSO WATCH