News Flash
X
ബെയ്‌റൂത്ത് സ്‌ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ട സിറിയൻ പെൺകുട്ടിക്ക് കൃത്രിമ കണ്ണ് നൽകി യുഎഇ

ബെയ്‌റൂത്ത് സ്‌ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ട സിറിയൻ പെൺകുട്ടിക്ക് കൃത്രിമ കണ്ണ് നൽകി യുഎഇ

personmtp rafeek access_timeTuesday October 13, 2020
HIGHLIGHTS
ബെയ്‌റൂത്ത് സ്‌ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ട സിറിയൻ പെൺകുട്ടി അഞ്ച് വയസ്സുകാരി സമയ്ക്ക് കൃത്രിമ കണ്ണ് നൽകി യുഎഇ.

അബുദാബി: ബെയ്‌റൂത്ത് സ്‌ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ട സിറിയൻ പെൺകുട്ടി അഞ്ച് വയസ്സുകാരി സമയ്ക്ക് കൃത്രിമ കണ്ണ് നൽകി യുഎഇ. ജനറൽ വിമൻസ് യൂനിയൻ ചെയർപേഴ്‌സണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ ബാലികക്ക് കൃത്രിമകണ്ണ് ലഭിച്ചത്.

ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തിൽ വീട്ടിലെ ജനൽചില്ലുകൾ തകർന്ന് അതിലൊന്ന് സമയുടെ കണ്ണിലേക്ക് തുളച്ചുകയറിയാണ് കാഴ്ച പോയത്. സ്‌ഫോടനത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള അറബ്‌രാജ്യങ്ങൾ ലെബനന് സഹായവുമായി രംഗത്തുവന്നിരുന്നു.

ശൈഖ ഫാത്തിമയുടെ നിർദേശപ്രകാരം 100 ടൺ മരുന്നുകളും ഭക്ഷ്യപദാർഥങ്ങളും ലെബനനിലേക്ക് അയക്കുകയും ചെയ്തു. മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യുഎഇയോട് നന്ദി പറഞ്ഞു.

SHARE :
folder_openTags
content_copyCategory