News Flash
X
യുഎഇയില്‍ ഒക്ടോബര്‍ 29ന് നബിദിന അവധി

യുഎഇയില്‍ ഒക്ടോബര്‍ 29ന് നബിദിന അവധി

personmtp rafeek access_timeWednesday October 21, 2020
HIGHLIGHTS
നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു.

അബൂദബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ച്ചയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും.

നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും തുടര്‍ന്ന് പ്രവര്‍ത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ട്വിറ്ററില്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory
UAE