സൗദിയില്‍നിന്ന് കേരളത്തിലേക്ക് 908 റിയാലിന് എയര്‍ ഇന്ത്യ ടിക്കറ്റ്

saudi kerala air india ticket

റിയാദ്: വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ. 908 റിയാലിനാണ് എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വിസ് നടത്തുന്നത്. ഇതുവരെയുണ്ടായതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എയര്‍ ഇന്ത്യ ടിക്കറ്റ് നല്‍കാനൊരുങ്ങുന്നത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതൽ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളിൽ നിരക്ക്‌ എത്തിയിരുന്നു. ഇതാണിപ്പോൾ ഇതു വരെയുള്ളതിൽ ഏറ്റവും കുറഞ്ഞ രീതിയിൽ ഒരേ നിരക്ക്‌ പ്രഖ്യാപിച്ച് എയർ ഇന്ത്യ യാത്രക്കാരെ ആകർഷിക്കുന്നത്‌. ‌

ജൂലൈ 1 മുതല്‍ 15 ശതമാനമായി വര്‍ധിക്കുന്ന മൂല്യവര്‍ധിത നികുതിയടക്കം 908 റിയാലാണ് റിയാദില്‍ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകളിലും ഇതായിരിക്കും നിരക്ക് എന്നാണ് അറിയുന്നത്.

ചാർട്ടേഡ്‌ വിമാനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ എളുപ്പമാകുകയും എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ നിലനിൽക്കുന്ന മൽസരം ഒഴിവാക്കാനാണ്‌ എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഇളവ്‌. ഇതുവരെ സൗദിയിൽ നിന്ന് കേരളത്തിലേക്ക്‌ പുറപ്പെടുന്ന എല്ലാം സർവീസുകളേക്കാളും ഏറ്റവുംകുറഞ്ഞ നിരക്കാണിത്‌. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക്‌ നിലവിലും 1200 റിയാലാണ്‌ ഈടാക്കുന്നത്‌.

ജൂലൈ 3 മുതല്‍ 10 വരെയുള്ള എട്ട് ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.

Vande bharath air india ticket rate 908 riyal from saudi to kerala