വന്ദേഭാരത് മിഷനില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 60 വിമാനങ്ങള്‍ കൂടി

vande bharath mission phase 3

ദോഹ: വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ കേരളത്തിലേക്ക് 66 വിമാനങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 60 അധിക വിമാനങ്ങള്‍. യുഎഇയില്‍ നിന്ന് 43, ഒമാനില്‍ നിന്ന് 7, ഖത്തറില്‍ നിന്ന് 4, ബഹ്‌റൈനില്‍ നിന്ന് 2 അധിക വിമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഈമാസം 30 വരെയാണ് ഈ സര്‍വീസുകള്‍.

നേരത്തേ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച 72 വിമാനങ്ങള്‍ക്ക് പുറമെയാണിത്. നേരത്തേ പുറത്തിറക്കിയ പട്ടികയില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പത്ത് വിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 43 അധിക വിമാനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ യുഎഇയില്‍ നിന്ന് ഈമാസം പറക്കുന്ന വിമാനങ്ങളുടെ എണ്ണം 53 ആയി. പുതിയ പട്ടിക പ്രകാരം 138 വന്ദേഭാരത് വിമാനങ്ങള്‍ ഈമാസം കേരളത്തിലേക്ക് പറക്കും.

vande bharath mission 60 more flights to kerala