ദോഹ: മൂന്ന് മാസം മുമ്പ് ഖത്തര്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ എത്രയും പെട്ടെന്ന് വാഹനം തിരിച്ചെടുക്കണമെന്നും ഇല്ലെങ്കില്‍ ലേലം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 21 മുതല്‍ ഒരു മാസത്തിനകം ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52ലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റുമായി പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ ബന്ധപ്പെടണം. ഇവിടെ പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങള്‍ കൈപ്പറ്റാവുന്നതാണ്.
ഈ സമയത്തിനകം ഉടമകള്‍ എത്തി നടപടിക്രമങ്ങള്‍ പൂര്ത്തിക്കിയില്ലെങ്കില് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് പ്രസ്തുത വാഹനങ്ങള്‍ ലേലത്തിന് വയ്ക്കും.
Vehicles in impound for over 3 months to be sold if not recovered in a month