Monday, March 8, 2021
Home Featured Gulf News ഖത്തറില്‍ കൊവിഡ് കേസുകള്‍ 5000ല്‍ താഴെയായി; രോഗം സുഖപ്പെട്ടത് 97,272 പേര്‍ക്ക്

ഖത്തറില്‍ കൊവിഡ് കേസുകള്‍ 5000ല്‍ താഴെയായി; രോഗം സുഖപ്പെട്ടത് 97,272 പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇന്ന് 1165 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 97,272 ആയി. ഇന്ന് നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 142 ആയി. 52, 53, 63, 76 വയസുള്ളവരാണ് മരിച്ചത്. ഇന്നു പുതുതായി 557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

700 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 145 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാലു പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

Virus claims four more lives as 557 test positive in Qatar

Most Popular