News Flash
X
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കുവൈത്ത്

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കുവൈത്ത്

personmtp rafeek access_timeTuesday October 20, 2020
HIGHLIGHTS
ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ്. കുവൈത്ത് ദേശീയ പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് മുന്‍ അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് മുന്‍കൈയെടത്ത പ്രധാന ദൗത്യങ്ങളില്‍ ഒന്നാണ് ഖത്തര്‍ ഉപരോധം പിന്‍വലിപ്പിക്കുക എന്നത്. ഇക്കാര്യത്തില്‍ കുവൈത്ത് സര്‍ക്കാര്‍ എന്നെന്നും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കും. കുവൈത്ത് നല്ല മധ്യസ്ഥര്‍ എന്ന നിലയില്‍ അമേരിക്കയുടെ കൂടി സഹായത്തോടെ ഗള്‍ഫില്‍ സമാധാനവും ഐക്യവും തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും കുവൈത്ത് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫലസ്തീന്‍ ജനതയോടൊപ്പം കുവൈത്ത് എന്നും നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ സമഗ്രപരിഹാരം കാണുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും കുവൈത്ത് പിന്തുണക്കും. ദേശീയ ഐക്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

We will continue efforts to end Gulf crisis and support GCC: Kuwait Prime Minister


 

SHARE :
folder_openTags
content_copyCategory