News Flash
X
ഖത്തറില്‍ കുടുംബ കോടതിക്കു പുറത്ത് യുവതിയെ മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊന്നു
അര്‍വ അല്‍ സാനിഅയുടെ മൃതദേഹം മിസൈമീര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നു

ഖത്തറില്‍ കുടുംബ കോടതിക്കു പുറത്ത് യുവതിയെ മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊന്നു

personmtp rafeek access_timeSunday January 10, 2021
HIGHLIGHTS
ദോഹയിലെ കുടുംബ കോടതിക്കു പുറത്ത് വച്ച് യമന്‍ സ്വദേശിയായ യുവതിയെ മുന്‍ഭര്‍ത്താവ് വെടിവച്ചു കൊന്നു.

ദോഹ: ദോഹയിലെ കുടുംബ കോടതിക്കു പുറത്ത് വച്ച് യമന്‍ സ്വദേശിയായ യുവതിയെ മുന്‍ഭര്‍ത്താവ് വെടിവച്ചു കൊന്നു. പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദോഹ ന്യൂസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ടാക്‌സില്‍ നിന്ന് പുറത്തിറങ്ങിവേയാണ് അര്‍വ അല്‍ സാനിഇ എന്ന യുവതിക്കു വെടിയേറ്റത്. വ്യാഴാഴ്ച്ചയാണ് സംഭവം. മുന്‍ ഭര്‍ത്താവായ ഖാലിദ് അല്‍ യാഫിഇ മകന്റെ മുന്നില്‍ വച്ചാണ് അല്‍ സാനിഅയെ വെടിവച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പ്രതി പോലിസില്‍ കീഴടങ്ങുകയായിരുന്നു.

അല്‍ സാനിഅയെ യമനിലേക്ക് നാടുകടത്തുമെന്ന് മുന്‍ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. വെള്ളിയാഴ്ച്ച മിസൈമീര്‍ ഖബര്‍സ്ഥാനില്‍ അല്‍ സാനിഅയുടെ മൃതദേഹം അടക്കം ചെയ്തു. പ്രതി ഇപ്പോള്‍ പോലിസ് കസ്റ്റിഡിയിലാണ്. കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും. കൊല്ലപ്പെട്ട യുവതിയുടെ ഓര്‍മയ്ക്കായി ഫിലിപ്പീന്‍സില്‍ മസ്ജിദ് നിര്‍മിക്കുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.
ALSO WATCH

SHARE :
folder_openTags
content_copyCategory