ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമായി മദീന

madina

ജിദ്ദ: ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരങ്ങിലൊന്നായി സൗദിയിലെ മദീനയെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയാണ് പ്രവാചക നഗരിയായ മദീനയെ ലോകത്തെ ഏറ്റവും ആരോഗ്യ മുള്ള നഗരമായി തിരഞ്ഞെടുത്തത്. ഈ നേട്ടത്തിന് ആവശ്യമായ എല്ലാ ആഗോള മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചതിനെ തുടര്‍ന്നാണ് നഗരം ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്.

ആരോഗ്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടുന്ന 20 ലക്ഷത്തിലേറെ ജനങ്ങളുള്ള ആദ്യ നഗരം കൂടിയാണ് മദീന. 22ഓളം സര്‍ക്കാര്‍, കമ്യൂണിറ്റി, ചാരിറ്റി വൊളന്റിയര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് ലോകാരോഗ്യ സംഘടന പട്ടിക തയ്യാറാക്കിയത്. തൈബ യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണ മദീന നഗരത്തിലെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഡിജിറ്റല്‍ റെക്കോഡ് തയ്യാറാക്കിയത്.