ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ബയോഎന്‍ടെക്

mutation-beating vaccine

ബെര്‍ലിന്‍: ലോകത്തെ ആശങ്കയിലാക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജി കമ്പനിയായ ബയോഎന്‍ടെക്. നിലവിലുള്ള തങ്ങളുടെ വാക്‌സിന്‍ സൃഷ്ടിക്കുന്ന പ്രതിരോധ സംവിധാനം തന്നെ കൊറോണയുടെ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാവുമെന്നാണു കരുതുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ വൈറസിലെ ജനിതക മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ബയോഎന്‍ടെക് സഹ സ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു.

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് ഒമ്പത് ജനിതക മാറ്റങ്ങള്‍ വന്നതാണ്. സാധാരണ ഒരു മാറ്റമാണ് കാണാറുള്ളത്. എങ്കിലും ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ ഇതിനെ നേരിടാന്‍ പര്യാപ്തമാവുമെന്നാണ് കരുതുന്നത്. ഫൈസര്‍ വാക്‌സിനില്‍ 1000 അമിനോ ആസിഡുകളാണുള്ളത്. അതില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. അതിനര്‍ഥം 99 ശതമാനം പ്രോട്ടീനും പഴയത് തന്നെയാണെന്നാണ്. വൈറസ് വകഭേദത്തില്‍ വാക്‌സിന്റെ പരീക്ഷണം നടക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
BioNTech says can make mutation-beating vaccine in six weeks