News Flash
X
കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി

കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തി

personmtp rafeek access_timeThursday September 10, 2020
HIGHLIGHTS
വിദേശത്ത് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തി.

ന്യൂഡല്‍ഹി: വിദേശത്ത് വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തി. ഇക്കാര്യത്തില്‍ ഡിസിജിഐയുടെ നിര്‍ദേശം പാലിക്കുന്നുവെന്ന് ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. വിദേശത്തെ പരീക്ഷണം നിര്‍ത്തിവച്ചത് അറിയിക്കാതിരുന്നതിനും വിശദാംശങ്ങള്‍ നല്‍കാതിരുന്നതിനുമായിരുന്നു നോട്ടീസ്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ 17 കേന്ദ്രങ്ങളിലായി രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണമാണ് നടത്തിക്കൊണ്ടിരുന്നത്. വിദേശത്ത് പരീക്ഷണം നിര്‍ത്തിവച്ചതിന് ശേഷവും ഇന്ത്യയില്‍ പരീക്ഷണം തുടരുകയാണെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇന്ത്യയില്‍ പരീക്ഷിച്ച വ്യക്തികള്‍ക്കൊന്നും പാര്‍ശ്വഫലം കണ്ടിട്ടില്ലെന്നായിരുന്നു ന്യായീകരണം. തുടര്‍ന്നാണ് വിശദാംശങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ബ്രിട്ടനില്‍ പരീക്ഷണം നടത്തിയ വ്യക്തിക്ക് നാഡീ സംബന്ധമായ പാര്‍ശ്വഫലമാണ് കണ്ടൈത്തിയത്.

SHARE :
folder_openTags
content_copyCategory