News Flash
X
ഗുരുതര കോവിഡ് കേസുകള്‍ തടയുന്നതില്‍ മോഡേണ വാക്‌സിന്‍ 100 ശതമാനം ഫലപ്രദം

ഗുരുതര കോവിഡ് കേസുകള്‍ തടയുന്നതില്‍ മോഡേണ വാക്‌സിന്‍ 100 ശതമാനം ഫലപ്രദം

personmtp rafeek access_timeMonday November 30, 2020
HIGHLIGHTS
മോഡേണ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു.

വാഷിങ്ടണ്‍: മോഡേണ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു. ഗുരുതരമായ കോവിഡ് കേസുകള്‍ തടയുന്നതില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമാണെന്നാണ് ഏറ്റവും പുതിയ പരീക്ഷണ ഫലം തെളിയിക്കുന്നത്. ഗുരുതരമല്ലാത്ത കേസുകളില്‍ 94.1 ശതമാനം വരെയാണ് ഫലപ്രാപ്തി.

ഈ സാഹചര്യത്തില്‍ മഹാമാരിയെ തുരത്തുന്നതില്‍ തങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. താല്‍ സാക്ക്‌സ് പറഞ്ഞു.

നേരത്തേ ഫൈസര്‍ കമ്പനിയുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിന് ഒരാഴ്ച്ച മുമ്പ് ഫൈസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആസ്ട്ര സെന്‍ക 70 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്.
Moderna Covid-19 vaccine reports 100% success rate in preventing severe cases


 

SHARE :
folder_openTags
content_copyCategory