News Flash
X
പതുക്കെ സംസാരിക്കൂ കൊറോണ വൈറസുകളുടെ എണ്ണം കുറയ്ക്കൂ

പതുക്കെ സംസാരിക്കൂ കൊറോണ വൈറസുകളുടെ എണ്ണം കുറയ്ക്കൂ

personmtp rafeek access_timeThursday September 10, 2020
HIGHLIGHTS
ഹോസ്പിറ്റലുകള്‍ റസ്റ്റോറന്റുകള്‍ തുടങ്ങിയ ഉയര്‍ന്ന കോവിഡ് വ്യാപന സാധ്യതയുള്ള ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതും ശബ്ദം കുറയ്ക്കുന്നതും രോഗവ്യാപന സാധ്യത

വാഷിങ്ടണ്‍: ഹോസ്പിറ്റലുകള്‍ റസ്റ്റോറന്റുകള്‍ തുടങ്ങിയ ഉയര്‍ന്ന കോവിഡ് വ്യാപന സാധ്യതയുള്ള ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതും ശബ്ദം കുറയ്ക്കുന്നതും രോഗവ്യാപന സാധ്യത കുറയ്ക്കുമെന്ന് പഠനം.

ശരാശരി സംസാര ശബ്ദത്തില്‍ ആറ് ഡെസിബല്‍ കുറയ്ക്കുന്നത് റൂമിലെ വെന്റിലേഷന്‍ ഇരട്ടിയാക്കുന്നതിന്റെ അതേ ഫല ചെയ്യുമെന്ന് കാലഫോണിയ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച്ച പുറത്തുവിട്ട പഠന ഫലം തെളിയിക്കുന്നു.

ആശുപത്രികളിലെ കാത്തിരിപ്പ് മുറികള്‍, റസ്റ്റോറന്റുകളിലെ തീന്‍ മുറികള്‍ തുടങ്ങിയ ഉയര്‍ന്ന കോവിഡ് വ്യാപന സാധ്യതയുള്ള ഇടങ്ങള്‍ നിശ്ശബ്ദ ഏരിയകളാക്കി മാറ്റുന്ന കാര്യം ആരോഗ്യ വകുപ്പ് അധികൃതര്‍ പരിഗണിക്കണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

കൊയര്‍ പ്രാക്ടീസ്, റസ്റ്റോറന്റ്, ഫിറ്റ്‌നസ് ക്ലാസുകള്‍ തുടങ്ങിയിടങ്ങളില്‍ എയ്‌റോസോള്‍ ട്രാന്‍സ്മിഷന്(വായുവിലുള്ള ചെറു കണികകള്‍ വഴി രോഗവ്യാപനം) സാധ്യതയുണ്ടെന്ന് ലോകോരാഗ്യ സംഘടന ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന ചെറു കണികകള്‍ വൈറസുകളെ വഹിക്കാന്‍ പര്യാപ്തമാണ്. ഒരാള്‍ രഹസ്യം പറയുന്ന രൂപത്തില്‍ പറയുന്നതും ഉച്ചത്തില്‍ അലറി വിളിക്കുന്നതും(35 ഡെസിബെല്‍ വര്‍ധന) തമ്മില്‍ കണികകള്‍ പുറത്തുവിടുന്നതിലുള്ള വ്യത്യാസം 50 ഇരട്ടിയാണ്. സാധാരണ സംസാരിക്കുന്നത് 10 ഡെസിബല്‍ റേഞ്ചിലാണെങ്കില്‍ ഒരു റസ്‌റ്റോറന്റിനകത്തd അത് 70 ഡെസിബല്‍ വരെയായി മാറുന്നു.

തിങ്ങി നിറഞ്ഞതും എന്നാല്‍ നിശ്ശബ്ദവുമായ ഒരു ക്ലാസ് മുറിയേക്കാള്‍ അപകടമാണ് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചുകൊണ്ട് ആളുകള്‍ ഉച്ചത്തില്‍ പാടുകയും സംസാരിക്കുകയും ചെയ്യുന്ന കരോക്കെ ബാര്‍ എന്ന് ഗവേഷകരില്‍ ഒരാളായ വില്യം റിസ്റ്റന്‍പാര്‍ട്ട് പറഞ്ഞു.

Speak softly and scatter fewer coronavirus particles

SHARE :
folder_openTags
content_copyCategory