News Flash
X
കോവിഡ് ഭേദമായവരും ശ്രദ്ധിക്കണം ചില കാര്യങ്ങൾ

കോവിഡ് ഭേദമായവരും ശ്രദ്ധിക്കണം ചില കാര്യങ്ങൾ

personmtp rafeek access_timeSunday October 4, 2020
HIGHLIGHTS
അസുഖ ബാധിതരാകാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത് പോലെ തന്നെ വൈറസ് നമ്മിൽ നിന്ന് വിട്ടു പോയാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു.

കോവിഡ് മഹാമാരി ആഗോളതലത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയ സമയത്തുള്ള ആശങ്കയും ജാഗ്രതയുമെല്ലാം പതുക്കെ കുറഞ്ഞു വരികയാണ്. ഉയർന്ന രോഗമുക്തി നിരക്കും അതിന് കാരണമാകുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ കോവിഡ് 19 പേടിക്കേണ്ട ഒരു രോഗമല്ല. ആരോഗ്യമുള്ള ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് സൂക്ഷിച്ചു കൈകാര്യം ചെയ്യുകയാണെങ്കിൽ ഉപദ്രവകാരിയുമല്ല.

എന്നാൽ, അസുഖ ബാധിതരാകാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത് പോലെ തന്നെ വൈറസ് നമ്മിൽ നിന്ന് വിട്ടു പോയാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു.

  •  നിത്യവും വ്യായാമം: വ്യായാമത്തിലൂടെ ശരീരം പൂർവനില കൈവരിക്കുന്നതിന് സഹായിക്കും. കോവിഡിന് ശേഷം ശരീരം ദുർബലമാകുമെങ്കിലും വ്യായാമത്തിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കാൻ സാധിക്കും.
  • പോഷകാഹാരം: പൂർവസ്ഥിതി വേഗത്തിൽ കൈവരിക്കാൻ പോഷകമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ശരീരത്തിലെത്താൻ ശ്രദ്ധിക്കണം. കൊറോണവൈറസ് ബാധിക്കുന്ന ശരീരം ദുർബലമാകുകയും വലിയ രീതിയിൽ ആയാസമുണ്ടാകുകയും ചെയ്യും. ചില കോവിഡ് രോഗികളിൽ ഭാരം പെട്ടെന്ന് കുറയുകയോ ഭാരം കൂടുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ജൈവ ഭക്ഷണ പദാർഥങ്ങളും പച്ചക്കറികളും കോഴിമുട്ടയും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • ഓർമശക്തി വർധിപ്പിക്കാൻ ശ്രമിക്കുക: ഓർമ കോശങ്ങളെ കൊറോണവൈറസ് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകാഗ്രതാ നഷ്ടം, ചിന്താശേഷി, ഓർമ തുടങ്ങിയവ വീണ്ടെടുക്കാനുള്ള ലഘുവ്യായാമങ്ങൾ പരീക്ഷിക്കാം.
  • ക്രമാനുഗതമായി ജീവിതത്തിലേക്ക് തിരിച്ചുവരിക: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയതിന് ശേഷം പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കില്ല. അതിനാൽ ഘട്ടംഘട്ടമായുള്ള തിരിച്ചുവരവാണ് അഭികാമ്യം.
  • ശരീരം നൽകുന്ന സൂചനകളെ അവഗണിക്കാതിരിക്കുക: നിത്യതലവേദന, ക്ഷീണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ അവഗണിക്കരുത്.
SHARE :
folder_openTags
content_copyCategory