News Flash
X
ബെയ്‌റൂത്തിനെ തകര്‍ത്തത് റഷ്യന്‍ കപ്പല്‍? ഒഴുകുന്ന ബോംബിനെക്കുറിച്ച മുന്നറിയിപ്പ് പുടിന്‍ അവഗണിച്ചു

ബെയ്‌റൂത്തിനെ തകര്‍ത്തത് റഷ്യന്‍ കപ്പല്‍? ഒഴുകുന്ന ബോംബിനെക്കുറിച്ച മുന്നറിയിപ്പ് പുടിന്‍ അവഗണിച്ചു

personmtp rafeek access_timeThursday August 6, 2020
HIGHLIGHTS
ലബ്‌നാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ പ്രേതനഗരമാക്കി മാറ്റിയ സ്‌ഫോടനത്തിന്റെ അന്വേഷണം റഷ്യന്‍ കപ്പലിലേക്കും.

ബെയ്റൂത്ത്: ലബ്‌നാന്റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ പ്രേതനഗരമാക്കി മാറ്റിയ സ്‌ഫോടനത്തിന്റെ അന്വേഷണം റഷ്യന്‍ കപ്പലിലേക്കും. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ വര്‍ഷങ്ങളായി ബെയ്‌റൂത്ത് തുറമുഖത്തു നങ്കൂരമിട്ടിരുന്ന വളം നിറച്ച കപ്പലാണ് സ്‌ഫോടനം തീവ്രമാക്കിയതെന്ന നിഗമനം ശക്തിപ്പെടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2750 ടണ്‍ അമോണിയം നൈട്രേറ്റുമായി 2013ല്‍ ആണ് റഷ്യന്‍ ഉടമസ്ഥതയിലുള്ള കപ്പല്‍ ബെയ്‌റൂത്തില്‍ വന്നത്. എംവി റോസസ് എന്ന കപ്പലിന്റെ ലക്ഷ്യം മൊസാംബിക്ക് ആയിരുന്നു. എന്നാല്‍, ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ബെയ്‌റൂത്തില്‍ നിര്‍ത്തുകയായിരുന്നു. കപ്പലിലെ റഷ്യന്‍, ഉക്രേനിയന്‍ ജീവനക്കാര്‍ക്കിടയില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. ‘ഒഴുകിനടക്കുന്ന ബോംബ്’ ആണ് ഈ കപ്പലെന്നു കസ്റ്റംസും പ്രാദേശിക ഭരണകൂടവും പലവട്ടം മുന്നറിയിപ്പു നല്‍കി. എന്നാല്‍ കപ്പല്‍ ബെയ്‌റൂത്തില്‍നിന്നു പോയില്ലെന്നു ലബ്‌നാന്‍ കസ്റ്റംസ് ഡയറക്ടര്‍ ബദ്രി ഡാഹെര്‍ പറഞ്ഞു.

beirut-explosion-1

‘അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍, കപ്പലിലെ വസ്തുക്കള്‍ ഉണ്ടാക്കുന്ന വലിയ അപകടം മുന്‍നിര്‍ത്തി, തുറമുഖത്തിന്റെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷ കണക്കിലെടുത്തു സാധനങ്ങള്‍ തിരിച്ചെടുക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു’ ഡാഹറിന്റെ മുന്‍ഗാമി ചാഫിക് മെര്‍ഹി, കപ്പലുമായി ബന്ധപ്പെട്ട കേസിലെ ഒരു ജഡ്ജിക്ക് 2016ല്‍ എഴുതിയ കത്തിലെ വരികളാണിത്. ചൊവ്വാഴ്ച ബെയ്റൂത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ഉറവിടം ഈ കപ്പലാണെന്ന് ലബ്‌നാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ 2750 ടണ്‍ അമോണിയം നൈട്രേറ്റ് മൂലമാണു സ്‌ഫോടനം ഉണ്ടായതെന്നു പ്രധാനമന്ത്രി ഹസ്സന്‍ ദായിബ് വ്യക്തമാക്കിയിരുന്നു. ഇത് ഈ കപ്പലിനെക്കുറിച്ചാണെന്നാണ് സൂചന.

2013 ല്‍ എംവി റോസസ് ജോര്‍ജിയയിലെ ബറ്റുമിയില്‍നിന്ന് മൊസാംബിക്ക് ലക്ഷ്യമാക്കിയാണു പുറപ്പെട്ടതെന്നു കപ്പലിന്റെ യാത്രാപഥവും ക്യാപ്റ്റന്‍ ബോറിസ് പ്രോകോഷെവിന്റെ വിവരണവും തെളിയിക്കുന്നു. ലോകമെമ്പാടും വളമായി ഉപയോഗിക്കുന്ന വ്യവസായിക രാസവസ്തു അമോണിയം നൈട്രേറ്റാണു കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ ഇന്ധനം നിറയ്ക്കാന്‍ ഗ്രീസില്‍ നിര്‍ത്തി. അപ്പോഴാണു പണം തീര്‍ന്നെന്നും യാത്രാച്ചെലവ് നികത്താന്‍ അധിക ചരക്കുകള്‍ എടുക്കേണ്ടിവരുമെന്നും കപ്പലിന്റെ ഉടമ നാവികരോടു പറഞ്ഞത്. അങ്ങനെ കപ്പലിന്റെ റൂട്ട് ബെയ്റൂത്തിലേക്കു മാറ്റി.

roscosmos-beirut-port

ബെയ്റൂത്തില്‍ ഒരിക്കല്‍ എംവി റോസസിനെ പ്രാദേശിക തുറമുഖ അധികൃതര്‍ തടഞ്ഞുവച്ചു. 11 മാസത്തോളം നാവികര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് പ്രോകോഷെവ് പറഞ്ഞു. ദിവസവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കത്തെഴുതിയെങ്കിലും അവഗണിച്ചു. കപ്പലിലെ ജീവനക്കാരെ ശമ്പളം പോലും നല്‍കാതെ നാട്ടിലേക്കു തിരിച്ചയച്ചതായാണു മനസ്സിലാക്കുന്നതെന്നു സീഫെയേഴ്‌സ് യൂണിയന്‍ ഓഫ് റഷ്യ സിഎന്‍എന്നിനോടു പറഞ്ഞു.

A Russian ship’s cargo of dangerous ammonium nitrate was stranded in Beirut port for years

SHARE :
folder_openTags
content_copyCategory