News Flash
X
അമേരിക്കയില്‍ അന്യഗ്രഹ ജീവിയെ വെടിവച്ചു കൊന്നതായി അവകാശപ്പെട്ട് മുന്‍ സൈനികന്‍
Representative Image

അമേരിക്കയില്‍ അന്യഗ്രഹ ജീവിയെ വെടിവച്ചു കൊന്നതായി അവകാശപ്പെട്ട് മുന്‍ സൈനികന്‍

personmtp rafeek access_timeThursday September 24, 2020
HIGHLIGHTS
1978ല്‍ യുഎസ് സൈനിക താവളത്തിനു സമീപം അന്യഗ്രഹ ജീവി കൊല്ലപ്പെട്ടു എന്ന അവകാശവാദവുമായി മുന്‍ യുഎസ് വ്യോമസേന മേജര്‍.

വാഷിങ്ടണ്‍: 1978ല്‍ യുഎസ് സൈനിക താവളത്തിനു സമീപം അന്യഗ്രഹ ജീവി കൊല്ലപ്പെട്ടു എന്ന അവകാശവാദവുമായി മുന്‍ യുഎസ് വ്യോമസേന മേജര്‍. അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നതായി മുന്‍ യുഎസ് വ്യോമസേന മേജര്‍ ജോര്‍ജ് ഫില്ലര്‍ ഒരു പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ‘സ്‌ട്രെയ്ന്‍ജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആന്‍ എയര്‍ ഫോഴ്‌സ് ഇന്റലിജന്‍സ് ഓഫിസേഴ്‌സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേജര്‍ ജോര്‍ജ് ഫില്ലര്‍ നാലു വര്‍ഷത്തോളം യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്നു.

1978 ജനുവരി 18 നാണ് ഇത് സംഭവിച്ചതെന്നും തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച ഇന്റലിജന്‍സ് ബ്രീഫിങ് നടത്തിയിരുന്നുവെന്നും ഫില്ലര്‍ പറഞ്ഞു. ‘ഫോര്‍ട്ട് ഡിക്‌സില്‍ ഒരു അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നിട്ടുണ്ട്, നമ്മുടെ (മക്ഗുവെയര്‍ എയര്‍ഫോഴ്സ് ബേസ്) റണ്‍വേയുടെ അവസാനത്തിലാണ് അവര്‍ ഇത് കണ്ടെത്തിയത്’ എന്ന് മുതിര്‍ന്ന മാസ്റ്റര്‍ സര്‍ജന്റ് ഫില്ലറോട് പറഞ്ഞു. ‘ഇത് മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു അന്യനാണോ?’ ഫില്ലര്‍ ചോദിച്ചു. ‘അല്ല, അത് ബഹിരാകാശത്തുനിന്നുള്ളതാണ്, ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ്’, മാസ്റ്റര്‍ സര്‍ജന്റ് മറുപടി നല്‍കി. ബഹിരാകാശ അതിഥിയെ വെടിവച്ച ശേഷം യുഎഫ്ഒകള്‍ പ്രത്യേകം ശബ്ദത്തില്‍ മുഴങ്ങാന്‍ തുടങ്ങിയെന്നും ഫില്ലര്‍ പറഞ്ഞു.

തന്റെ കാറിനടുത്ത് ‘നേര്‍ത്തതും ചാരനിറത്തിലുള്ളതുമായ ഒരു ജീവിയെ’ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അന്യഗ്രഹജീവിയെ വെടിവച്ചതെന്ന് ഫില്ലര്‍ പറയുന്നു. പൊലീസുകാരന്‍ മക്ഗുവെയര്‍ എയര്‍ഫോഴ്സ് ബേസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്സണ്‍ എയര്‍ഫോഴ്സ് ബേസിലേക്ക് കൊണ്ടുപോയി.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സാക്ഷികളുമായി സംസാരിക്കാനും സംഭവത്തിന്റെ ഫോട്ടോകള്‍ കാണാനും താന്‍ ഒരു അഭ്യര്‍ഥന ഫയല്‍ ചെയ്തതായി ഫില്ലര്‍ അവകാശപ്പെടുന്നു, പക്ഷേ പ്രവേശനം നിഷേധിച്ചു. മുന്‍ എയര്‍ ഫോഴ്‌സ് മേജറായ ഫില്ലര്‍ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഡിസ്‌ക്ലോസര്‍ പ്രൊജക്ടിലെ ഒരംഗമായിരുന്നു. പിന്നീട്, യുഎഫ്ഒ സംബന്ധിച്ച് മൂന്ന് വിഡിയോകള്‍ പെന്റഗണ്‍ തന്നെ പുറത്തുവിട്ടിരുന്നു. പൈലറ്റുമായി യുഎഫ്ഒകെളെ പിന്തുടരുന്നതായിരുന്നു ആ വിഡിയോകള്‍.

SHARE :
folder_openTags
content_copyCategory