
രണ്ടുമാസത്തിന് ശേഷം അല്‍ അഖ്സ മസ്ജിദ് തുറന്നു
ദോഹ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മുസ്ലിം പുണ്യ കേന്ദ്രമായ അല്‍ അഖ്സ മസ്ജിദ് തുറന്നു. മുസ്ലിംകള് ആദ്യ ഖിബ്ലയെന്ന് വിശേഷിപ്പിക്കുന്ന അല്‍ അഖ്സ മസ്ജിദ് 70 ദിവസത്തിന് ശേഷമാണ് തുറന്നത്.
ആദ്യ ദിനം തന്നെ പ്രഭാത നമസ്കാരത്തിന് നൂറുണകക്കിന് ഫലസ്തീന്‍കാരാണ് പള്ളിയിലെത്തിയത്. അധിനിവിഷ്ട ജറുസലേമിലെ ഇസ്ലാമിക ഹയര്‍ കൗണ്‍സില്‍ മേധാവിയും അല്‍ അഖ്സ മസ്ജിദ് ഇമാമുമായ ശെയ്ഖ് ഇക്രിമ സാബ്രി വിശ്വാസികളെ സ്വാഗതം ചെയ്തു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആരോഗ്യ പ്രശ്നമുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ഥനയ്ക്ക് വരരുത്.
ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഫലസ്തീന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് മാസത്തിലാണ് കിഴക്കന്‍ ജറുസലേമില്‍ സ്ഥിതി ചെയ്യുന്ന അഖ്സ മസ്ജിദ് അടച്ചത്.
Aqsa Mosque reopens after 70 days of shutdown