News Flash
X
ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 30 വരെ നീട്ടി

ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സപ്തംബര്‍ 30 വരെ നീട്ടി

personmtp rafeek access_timeMonday August 31, 2020
HIGHLIGHTS
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഇന്ത്യ സപ്തംബര്‍ 30 വരെ നീട്ടി.

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഇന്ത്യ സപ്തംബര്‍ 30 വരെ നീട്ടി. ചരക്കു വിമാനങ്ങള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നല്‍കി. മാര്‍ച്ച് 25 നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടുകയായിരുന്നു.

കഴിഞ്ഞ വന്ദേഭാരത് ഉള്‍പ്പെടെ പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് വിദേശരാജ്യങ്ങളിലേക്കുള്ളത്. മെയ് ആറിനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് ദൗത്യം പ്രഖ്യാപിച്ചത്. അതേ സമയം, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കും എയര്‍ ബബിള്‍ കരാര്‍ പ്രകാരം താല്‍ക്കാലിക സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory