പുതിയ കൊറോണ വൈറസ് പ്രതീക്ഷിച്ചതിനേക്കാള്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

boris johnson

ലണ്ടന്‍: ഇഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം രാജ്യത്തെ മരണനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അതേസമയം, രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനും ഇതിനെതിരേ ഫലപ്രദമാണെന്നാണ് തെളിവുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം പടരുമെന്ന് തെളിയിക്കപ്പെട്ട വൈറസ് വകഭേദം രാജ്യത്തെ ആരോഗ്യ മേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയതായും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

പുതിയ വൈറസ് അതിവേഗം പടരുന്നതിനൊപ്പം മരണസംഖ്യ ഉയരാനും കാരണായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തിയതായി ബോറിസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, മരണ നിരക്കിനെ പുതിയ വൈറസുമായി ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാല്ലന്‍സ് പറഞ്ഞു.