News Flash
X
കോവിഡ് ബാധിച്ചാല്‍ ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് പഠനം

കോവിഡ് ബാധിച്ചാല്‍ ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് പഠനം

personmtp rafeek access_timeSaturday November 21, 2020
HIGHLIGHTS
കോവിഡ് ആദ്യമായി ബാധിച്ചവര്‍ക്ക് ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ബ്രിട്ടീഷ് പഠനം.

ലണ്ടന്‍: കോവിഡ് ആദ്യമായി ബാധിച്ചവര്‍ക്ക് ആറ് മാസത്തേക്ക് രോഗം തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ബ്രിട്ടീഷ് പഠനം. രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടിയിലാണ് പഠനം നടത്തിയത്. ലോകത്ത് കോവിഡ് പിടിയില്‍ നിന്ന് മോചിതരായ 51 ദശലക്ഷത്തോളം പേര്‍ക്ക് ആശ്വാസമേകുന്നതാണ് വാര്‍ത്ത.

ഇതൊരു നല്ല വാര്‍ത്തയാണ്. കുറഞ്ഞ കാലത്തേക്കെങ്കിലും കോവിഡ് ബാധിതര്‍ക്ക് രോഗം തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഓക്‌സഫഡ് നഫീല്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് പോപുലേഷന്‍ ഹെല്‍ത്ത് പ്രൊഫസര്‍ ഡേവിഡ് എയ്‌റെ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പഠനത്തെ സ്വാഗതം ചെയ്തു. രോഗം വന്നവരില്‍ സുസ്ഥിരമായ പ്രതിരോധ ശേഷി കാണാന്‍ സാധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ടോപ്പ് എമര്‍ജന്‍സി എക്‌സ്‌പേര്‍ട്ട് മൈക്ക് റിയാന്‍ പറഞ്ഞു. പ്രതിരോധശേഷി എത്ര കാലം നിലനില്‍ക്കുമെന്ന് അറിയാന്‍ ഇവരെ കൂടുതല്‍ കാലം പിന്തുടരേണ്ടതുണ്ടെന്ന് കോവിഡുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനാ സാങ്കേതിക വിദഗ്ധ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ചവരില്‍ രോഗം തിരിച്ചുവന്ന ഒറ്റപ്പെട്ട കേസുകള്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ കാലത്തേക്ക് മാത്രമേ നില്‍ക്കൂ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പഠനം ഈ ആശങ്ക തള്ളിക്കളയുന്നു. ഭൂരിഭാഗം പേരിലും പ്രതിരോധ ശേഷി ആറ് മാസമെങ്കിലും നിലനില്‍ക്കുന്നതായി കണ്ടെത്തി. ഒരാളില്‍പ്പോലും ലക്ഷണങ്ങളോട് കൂടി രോഗം തിരിച്ചുവന്നിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

SHARE :
folder_openTags
content_copyCategory