News Flash
X
ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം

ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം

personmtp rafeek access_timeMonday July 27, 2020
HIGHLIGHTS
ലബ്‌നാനോട് ചേര്‍ന്ന ഇസ്രായേലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്.

ജറുസലേം: ലബ്‌നാനോട് ചേര്‍ന്ന ഇസ്രായേലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഇസ്രായേലിന്റെ എന്‍12 ടിവി ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ടായതായും പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച്ച ദമസ്‌കസിന് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഹിസ്ബുല്ല പോരാളി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വടക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ ഉള്‍പ്പെടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ഇസ്രായേലിന്റെ ഒരു ഡ്രോണ്‍ ലബ്‌നാന്‍ അതിര്‍ത്തിക്കകത്ത് തകര്‍ന്നുവീണിരുന്നു. നിരീക്ഷണത്തിനിടെ സാങ്കേതിക തകരാര്‍ മൂലമാണ് ഡ്രോണ്‍ തകര്‍ന്നതെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.

ലബ്‌നാനോടും സിറിയയോടും യുദ്ധസമാനമായ നിലപാടാണ് നിലവില്‍ ഇസ്രായേല്‍ സ്വീകരിക്കുന്നത്. മേഖലയില്‍ ഇറാന്‍ സ്വാധീനം നേടുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സിറിയന്‍ അതിര്‍ത്തിക്കകത്ത് ഇസ്രായേല്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു.

Exchange of fire across Israel-Lebanon border, Israeli media reports

SHARE :
folder_openTags
content_copyCategory