ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നിന്നുള്ള വിമാനം ആകാശത്ത് വച്ച് അപ്രത്യക്ഷമായി. ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണു കാണാതായത്. അന്‍പതിലേറെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണു വിവരം. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിങ് 737500 കാണാതായതെന്നു ഫ്ലൈറ്റ്റഡാര്24 ട്വിറ്ററില്‍ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണു സംഭവം. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു ശ്രീവിജയ എയര്‍ അറിയിച്ചു.
ALSO WATCH