News Flash
X
ആഡംബര ജീവിത്തിന് ഒടുവിൽ ഐഫോൺ കള്ളൻ പിടിയിൽ

ആഡംബര ജീവിത്തിന് ഒടുവിൽ ഐഫോൺ കള്ളൻ പിടിയിൽ

personSJ access_timeFriday November 20, 2020
HIGHLIGHTS
18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്സിന്റെ 14 ഫോണുകള്‍ തട്ടിയെടുത്ത വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണായ ഐഫോണ്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും.  ഏറ്റവും വിലകൂടിയ ഉല്‍പ്പന്നമായതിനാല്‍ ഐഫോണ്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ മുതല്‍ ഡെലിവറി ചെയ്യുന്ന ഹാന്‍ഡ്‌സെറ്റുകള്‍ വരെ മോഷ്ടിക്കപ്പെടുന്നുണ്ട്. 18 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 12 പ്രോ മാക്സിന്റെ 14 ഫോണുകള്‍ തട്ടിയെടുത്ത വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. വില്‍ക്കാന്‍ നല്‍കിയ ഫോണുകള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഈ ഐഫോണ്‍ കള്ളന്‍.

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയുടെ ഡെലിവറി ബോയിയായ ടാങ്ങ് 14 ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ ഷോപ്പിങ് കമ്പനിയില്‍ നിന്ന് ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ആപ്പിള്‍ അംഗീകൃത റീസെല്ലറിന് കൈമാറാന്‍ കൊണ്ടുപോയി. എന്നാല്‍ നവംബര്‍ 14ന് ഓര്‍ഡര്‍ ഡെലിവറി നല്‍കേണ്ടിടത്ത് 14 ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ ലഭിച്ചപ്പോള്‍ ടാങ്ങിനെ ഈ ഓര്‍ഡറുകള്‍ റദ്ദാക്കി. ജോലിയില്‍ വീഴ്ച വരുത്തിയതിന് ഡെലിവറി ബോയി 10 യുവാന്‍ പിഴയായി നല്‍കുകയും ചെയ്തു. എന്നാല്‍ ടാങ്ങ്് ഈ ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ തിരികെ സ്റ്റോറിലേക്ക് നല്‍കാതെ ഉടനെ മുങ്ങുകയായിരുന്നു. സ്റ്റോര്‍ മാനേജരും ഇ-കൊമേഴ്‌സ് കമ്പനി വക്താക്കളും ഡെലിവറി ബോയിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഒളിവില്‍ പോയ ടാങ് ഇതിനിടെ പെട്ടെന്ന് പണം ലഭിക്കുന്നതിനായി ചില ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ വില്‍ക്കുകയും ചെയ്തു. അതിന് ശേഷം നടത്തിയ അശ്രദ്ധമായ ഷോപ്പിങ് പ്രേമമാണ് ടാങ്ങിനെ കുടുക്കിയത്.

സ്വന്തം ഉപയോഗത്തിനായാണ് ഒരു ഐഫോണ്‍ 12 പ്രോ മാക്‌സ് ഉപയോഗിച്ചത്. കടം വീട്ടാന്‍ മറ്റൊന്ന് സുഹൃത്തിന് നല്‍കി. മറ്റൊന്ന് 9,500 യുവാന് കടയില്‍ പണയംവച്ചു. നാലാമത്തേത് ഒരു മൊബൈല്‍ ഫോണ്‍ ഡീലര്‍ക്ക് 7,000 യുവാന്, കുറഞ്ഞ വിലയ്ക്ക് വിറ്റു. ഓരോ ഐഫോണ്‍ 12 പ്രോ മാക്സിന്റെയും യഥാര്‍ഥ വില 1,000 യുവാനാണ്. രണ്ട് ഐഫോണ്‍ യൂണിറ്റുകള്‍ വിറ്റ പണം ഷോപ്പിംഗിനായി ചെലവഴിച്ചു. ടാങ് പ്രതിദിനം 600 യുവാന് ആഡംബര സവാരിക്കായി BMW കാര്‍ വാടകയ്ക്കെടുത്തു. വിലകൂടിയ പുതിയ വസ്ത്രങ്ങളും വാങ്ങി. എന്നാല്‍ ലോക്കല്‍ പൊലീസ് ഐഫോണിന്റെ നാല് യൂണിറ്റുകളും അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതോടെ ടാങ്ങിന്റെ ആഡംബരജീവിതത്തിന് തിരശ്ശീല വീണു. പത്ത് ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

SHARE :
folder_openTags
content_copyCategory