
ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു
HIGHLIGHTS
ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു
ടെഹ്റാന് : ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു. ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇറാന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വൈകിട്ടോടെ ദേവമന്ദിലെ ആബ്സാര്ഡ് പ്രദേശത്തുവെച്ചാണ് മൊഹ്സെന്‍ നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഫക്രിസാദെ. ഇമാം ഹെൈുസന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍കൂടിയായ അദ്ദേഹത്തിന് നേരെ മുന്‍പും വധശ്രമം ഉണ്ടായിട്ടുണ്ട്