News Flash
X
വിമാനത്തിനകത്ത് കൊടുംചൂട്; കാറ്റുകൊള്ളാന്‍ എമര്‍ജന്‍സി വാതിലിലൂടെ ചിറകിലേക്കിറങ്ങി യുവതി(video)

വിമാനത്തിനകത്ത് കൊടുംചൂട്; കാറ്റുകൊള്ളാന്‍ എമര്‍ജന്‍സി വാതിലിലൂടെ ചിറകിലേക്കിറങ്ങി യുവതി(video)

personmtp rafeek access_timeWednesday September 2, 2020
HIGHLIGHTS
വിമാനത്തിനകത്തെ കൊടും ചൂട് സഹിക്കാനാവാതെ എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനചിറകിലേക്കിറങ്ങിയ യുവതി

കീവ്: വിമാനത്തിനകത്തെ കൊടും ചൂട് സഹിക്കാനാവാതെ എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനചിറകിലേക്കിറങ്ങിയ യുവതി സുരക്ഷാ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒരുപോലെ അങ്കലാപ്പിലാക്കി. തുര്‍ക്കി അന്റാലിയയില്‍ നിന്ന് അവധിക്കാല യാത്ര കഴിഞ്ഞ് ഉക്രെയിനിലേക്ക് മടങ്ങിയ യുവതിയാണ് എമര്‍ജന്‍സി എക്‌സിറ്റിന് ഇങ്ങിനെയും ഉപകാരമുണ്ടെന്ന് തെളിയിച്ചത്. ഉക്രയിനിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി ടെര്‍മിനലില്‍ 11ാം നമ്പര്‍ ഗേറ്റില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

 

യാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബോയിങ് 737-86 എന്‍ വിമാനത്തില്‍ നിന്ന് യുവതി ബാഗും തോളത്തു തൂക്കി എമര്‍ജന്‍സി വാതിലിലൂടെ വിമാനത്തിന്റെ ചിറകിലേക്കിറങ്ങിയത്. അല്‍പ നേരം ചിറകിലൂടെ നടന്ന് കാറ്റുകൊണ്ട ശേഷം വിമാനത്തിലേക്ക് തിരിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്നത്കണ്ട് പേടിച്ചുപോയ അവരുടെ കുട്ടികള്‍ അത് തങ്ങളുടെ മാതാവാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പെട്ട പൈലറ്റ് ആംബുലന്‍സ് വിളിക്കുകയും പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. യുവതിയെ ചോദ്യം ചെയ്‌തെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല.

സംഭവത്തെ തുടര്‍ന്ന് ഉക്രയിന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് യുവതിയെ കരിമ്പട്ടികയില്‍ പെടുത്തി.


 

SHARE :
folder_openTags
content_copyCategory