News Flash
X
ബെയ്‌റൂത്ത് സ്‌ഫോടനം: മരണം 80 ആയി; രണ്ടാഴ്ച്ച അടിയതന്തരാവസ്ഥ പ്രഖ്യാപിക്കും

ബെയ്‌റൂത്ത് സ്‌ഫോടനം: മരണം 80 ആയി; രണ്ടാഴ്ച്ച അടിയതന്തരാവസ്ഥ പ്രഖ്യാപിക്കും

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച്ച ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി.

ബെയ്‌റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച്ച ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. 4000ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥിതിഗതിഗകള്‍ വിലയിരുത്താന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ആലോചന.

നഗരത്തെയാകെ വിറപ്പിച്ച സ്‌ഫോടനത്തില്‍ തലസ്ഥാനത്തിന്റെ പുറത്ത് പോലും ആഘാതമുണ്ടായി. സ്‌ഫോടനത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ബെയ്‌റൂത്ത് തുറമുഖത്തുള്ള വെയര്‍ഹൗസില്‍ ആറ് വര്‍ഷം മുമ്പ് പിടിച്ചെടുത്ത് സൂക്ഷിച്ച 2,700 ടണ്‍ അമോണിയം നൈട്രേറ്റ് ആവാം സ്‌ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്‌ഫോടനത്തെ തുടര്‍ന്ന് ഔന്‍ അടിയന്തര പ്രതിരോധ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. രാജ്യത്ത് രണ്ടാഴ്ച്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും പ്രതിരോധ കൗണ്‍സില്‍ നിര്‍ദേശിച്ചു.

SHARE :
folder_openTags
content_copyCategory