News Flash
X
ഡോക്ടര്‍മാരെ ഞെട്ടിച്ച് ഭീമന്‍ കുഞ്ഞ്; തൂക്കം 6 കിലോ 700 ഗ്രാം

ഡോക്ടര്‍മാരെ ഞെട്ടിച്ച് ഭീമന്‍ കുഞ്ഞ്; തൂക്കം 6 കിലോ 700 ഗ്രാം

personmtp rafeek access_timeTuesday November 24, 2020
HIGHLIGHTS
പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോള്‍ അടുത്തു നിന്ന ചീഫ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരെല്ലാവരും ഞെട്ടി.

ബെര്‍ലിന്‍: പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോള്‍ അടുത്തു നിന്ന ചീഫ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരെല്ലാവരും ഞെട്ടി. ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റര്‍ നീളവുമാണ് കുഞ്ഞിന്. ജര്‍മനിയില്‍ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ നഗരമായ കോട്ട്ബുസിലെ കാള്‍ തീം ക്ലിനിക്കിലാണ് ഈ കുഞ്ഞ് സിസേറിയന്‍ വഴി പുറം ലോകം ശ്വസിച്ചത്. കുട്ടി ഇനി 12 ദിവസം നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയാനാണ് നിര്‍ദ്ദേശം.

ലിയാന്‍ഡര്‍ ജോയല്‍ എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ കുഞ്ഞിന്റെ അമ്മ ഡെന്‍സി ലൂക്കാണ്. കാല്‍നൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയില്‍ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയന്‍ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സര്‍ജനുമായ ജോര്‍ജ് ഷൈറയര്‍ മാധ്യമങ്ങളെ അറിയിച്ചു.

SHARE :
folder_openTags
content_copyCategory