X
പാക് വിമാന ദുരന്തം; മരണം 54 ആയി; ബാങ്ക് മേധാവി അല്‍ഭുതകരമായി രക്ഷപ്പെട്ടു

പാക് വിമാന ദുരന്തം; മരണം 54 ആയി; ബാങ്ക് മേധാവി അല്‍ഭുതകരമായി രക്ഷപ്പെട്ടു

personmtp rafeek access_timeFriday May 22, 2020
HIGHLIGHTS
കറാച്ചിയിലെ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 54 ആയി.

ഇസ്ലാമാബാദ്: കറാച്ചിയിലെ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 54 ആയി. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാമെന്നാണ് കണക്കാക്കുന്നത്. അതേ സമയം, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് മേധാവി അത്ഭുതരമായി രക്ഷപ്പെട്ടുവെന്ന് റിപോര്‍ട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമടക്കം 107 പേരാണ് തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

 

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 99 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത റിപോര്‍ട്ടുകളുണ്ട്.

ആളുകള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന മോഡല്‍ കോളനി ഏരിയയിലാണ് വിമാനം തകര്‍ന്നുവീണത്. താഴെയുണ്ടായിരുന്ന ആറുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Pakistan: PIA passenger plane crashes in Karachi, dozens killed

SHARE :
folder_openTags
content_copyCategory