
ഈ നഗരത്തിലുള്ളവര്‍ക്ക് ഇനി സൂര്യനെ കാണണമെങ്കില്‍ 66 ദിവസങ്ങള്‍ കാത്തിരിക്കണം
വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള അലാസ്കന്‍ പട്ടണമാണ് ഉത്കിയാഗ്വിഗിലുള്ളവര്ക്ക് ഇനി സൂര്യനെ കാണണമെങ്കില്‍ 66 ദിവസങ്ങള്‍ കാത്തിരിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ അവസാനമായി സൂര്യനെ കണ്ടത്. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന് ഉദിക്കുകയുള്ളൂവെന്നാണ് യു.എസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സിയാണ് അറിയിച്ചത്. അതുവരെ പകല്‍ സമയത്ത് നിലാവെട്ടം പോലെ നേര്‍ത്ത വെളിച്ചമേ ഉണ്ടാകൂ.
ആര്‍ട്ടിക് വൃത്തത്തിന് വടക്ക് ഭാഗത്തും അന്റാര്‍ട്ടിക് വൃത്തത്തിന് തെക്ക് ഭാഗത്തുമാണ് ഇങ്ങനെ അപൂര്‍വ പ്രതിഭാസമുള്ള രാജ്യങ്ങള്‍ ഉള്ളത്. ഇവിടെയുള്ള ഇടങ്ങളില്‍ ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ സൂര്യപ്രകാശം ലഭിക്കാറുണ്ട്. അര്‍ദ്ധരാത്രിയില്‍ സൂര്യന് ഉദിക്കുന്ന രാജ്യമെന്നാണ് അലാസ്ക അറിയപ്പെടാറുള്ളത്. ഉത്തരാര്‍ദ്ധ ഗോളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന രാജ്യമായതിനാലാണ് അലാസ്കയില്‍ രാത്രിയിലും സൂര്യന് ഉദിക്കുന്നത്. മെയ്, ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായിരിക്കും അലാസ്കയില്‍ വേനല്‍ക്കാലം, ഈ സമയത്താണ് ഈ അത്ഭുത പ്രതിഭാസവും ദൃശ്യമാകുന്നത്. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് ഈ പ്രതിഭാസം നടക്കുന്നത്.