News Flash
X
ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് പോസിറ്റീവ്

ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് പോസിറ്റീവ്

personmtp rafeek access_timeFriday October 2, 2020
HIGHLIGHTS
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവായ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവായ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർക്ക് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും രോഗബാധ കണ്ടെത്തിയത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ ട്രംപും ഭാര്യയും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.
ഈ ആഴ്ചയാദ്യം ക്ലിവെലാന്റിൽ വെച്ച് നടന്ന പ്രസിഡൻഷ്യൽ സംവാദത്തിൽ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിൽ ഹോപ് ഹിക്സ് ഉണ്ടായിരുന്നു.

SHARE :
folder_openTags
content_copyCategory