News Flash
X
നെയ്മർ ഉൾപ്പെടെ മൂന്ന് പി എസ് ജി താരങ്ങൾക്ക് കോവിഡ്

നെയ്മർ ഉൾപ്പെടെ മൂന്ന് പി എസ് ജി താരങ്ങൾക്ക് കോവിഡ്

personmtp rafeek access_timeThursday September 3, 2020
HIGHLIGHTS
ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

പാരീസ്: ബ്രസീൽ താരം നെയ്മർ ഉൾപ്പെടെ പി എസ് ജിയിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവരാണ് കോവിഡ് ബാധിച്ച മറ്റ് രണ്ട് പേർ.

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

ടീമിലെ മൂന്ന് താരങ്ങൾ കൊവിഡ് ബാധിതർ ആയെന്ന് പി എസ് ജി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവരാരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഫ്രഞ്ച് മാധ്യമങ്ങൾ താരങ്ങളുടെ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നെയ്മർക്ക് കോവിഡ് ബാധിച്ചതായി വാർത്താ ഏജൻസിയായ എ എഫ് പിയും റിപ്പോർട്ട് ചെയ്തു. താരങ്ങൾക്കും പരിശീലകർക്കുമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പി എസ് ജി വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory