X
ജലാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ കപ്പലിനെ റഷ്യ തുരത്തിയോടിച്ചു; തരിപ്പണമാക്കുമെന്ന് ഭീഷണി

ജലാതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ കപ്പലിനെ റഷ്യ തുരത്തിയോടിച്ചു; തരിപ്പണമാക്കുമെന്ന് ഭീഷണി

personmtp rafeek access_timeTuesday November 24, 2020
HIGHLIGHTS
യുഎസ് നാവികസേനയുടെ മിസൈല്‍ വേധ കപ്പല്‍ ആയ യുഎസ്എസ് ജോണ്‍ എസ്. മക്കെയ്‌നെ തുരത്തിയോടിച്ച് റഷ്യന്‍ യുദ്ധക്കപ്പല്‍.

മോസ്‌കോ: യുഎസ് നാവികസേനയുടെ മിസൈല്‍ വേധ കപ്പല്‍ ആയ യുഎസ്എസ് ജോണ്‍ എസ്. മക്കെയ്‌നെ തുരത്തിയോടിച്ച് റഷ്യന്‍ യുദ്ധക്കപ്പല്‍. സീ ഓഫ് ജപ്പാനില്‍ റഷ്യയുടെ അധീനതയില്‍ വരുന്ന കടല്‍പ്രദേശത്ത് അനധികൃതമായി കടന്നുകയറുകയായിരുന്നു യുഎസ് കപ്പലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മേഖലയില്‍നിന്നു പോയില്ലെങ്കില്‍ ഇടിച്ചുതകര്‍ത്തുകളയുമെന്ന് റഷ്യന്‍ നാവികസേനാ കപ്പലായ അഡ്മിറല്‍ വിനോഗ്രാഡോവ് ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് യുഎസ് കപ്പല്‍ പ്രദേശത്തുനിന്നു മാറുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പീറ്റര്‍ ദ് ഗ്രേറ്റ് ഗള്‍ഫില്‍വച്ചാണു യുഎസ് കപ്പല്‍ അതിര്‍ത്തി ഭേദിച്ചത്. രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കപ്പല്‍ പോയി. കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ അറിയിച്ചു.

SHARE :
folder_openTags
content_copyCategory