News Flash
X
റഷ്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതം; പ്രാഥമിക നിരീക്ഷണം വിജയകരമെന്ന് ലാൻസെറ്റ്

റഷ്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതം; പ്രാഥമിക നിരീക്ഷണം വിജയകരമെന്ന് ലാൻസെറ്റ്

personmtp rafeek access_timeSaturday September 5, 2020
HIGHLIGHTS
42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. വാക്‌സിൻ എടുത്തവരിൽ 21 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആരും ശാരീരികപ്രശ്‌നങ്ങളോ വിപരീതഫലങ്ങളോ പ്രകടിപ്പിച്ചില്ല.

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ ‘സ്പുട്നിക് 5’ സുരക്ഷിതമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ്. വാക്‌സിൻ പരീക്ഷിച്ചവരിൽ വിപരീതഫലങ്ങളൊന്നുമില്ലാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാൻസെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.

ആദ്യഘട്ടത്തിൽ വാക്‌സിൻ 76 പേരിലായിരുന്നു പരീക്ഷിച്ചത്. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. വാക്‌സിൻ എടുത്തവരിൽ 21 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആരും ശാരീരികപ്രശ്‌നങ്ങളോ വിപരീതഫലങ്ങളോ പ്രകടിപ്പിച്ചില്ല. ഈ നിരീക്ഷണം കാണിക്കുന്നത് വാക്‌സിൻ സുരക്ഷിതമാണെന്നതിനുള്ള സൂചനയാണെന്ന് ലാൻസെറ്റിന്റെ പ്രാഥമികറിപ്പോർട്ടിൽ പറയുന്നു.

അതേസമയം വാക്‌സിന് പൂർണമായ അംഗീകാരം നൽകുന്നതിന് മുൻപ് ദീർഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തിൽ പറയുന്നു.

ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കോവിഡ് വാക്‌സിനായിണ് റഷ്യയുടെ ‘സ്പുടിനിക് 5’. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മകളിലടക്കം ഈ വാക്‌സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെച്ചിരുന്നു. അതേസമയം വളരെ ധൃതി പിടിച്ച് മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിൽ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടനയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

SHARE :
folder_openTags
content_copyCategory